
അഴിയൂര്‍: അഴിയൂര്‍ ചുങ്കത്ത് വാഹനങ്ങള്‍ക്ക് ഭീഷണിയായ മരക്കൊമ്പ് യൂത്ത് ലീഗ് മുറിച്ച് നീക്കി. പൊട്ടി നിന്ന മരക്കൊമ്പ് വേഗതയില്‍ വരുന്ന വലിയ വാഹനങ്ങളുടെ ഗ്ലാസ് പൊട്ടാന്‍ കാരണമായി. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് ലീഗിന്റെ
നേതൃത്വത്തില്‍ മുറിച്ചുമാറ്റുകയായിരുന്നു. നവാസ് നെല്ലോളി, മര്വാന് അഴിയൂര്‍, റാജിസ് ആസിയ റോഡ്, ഷാനവാസ്, അഫ്നാസ് അപ്പു എന്നിവര്‍ നേതൃത്വം നല്കി.















