
ആയഞ്ചേരി: പ്രാദേശിക സര്‍ക്കാരുകള്‍ വികസന പ്രതിസന്ധിയില്‍ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍. 2025-26 വര്‍ഷം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം
അവശേഷിക്കെ വികസന ഫണ്ടിന്റെ അവസാന ഗഡു ലഭിച്ചിട്ടില്ല. ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുണ്ടാക്കിയിരിക്കുന്നതെന്ന് മില്ലി മോഹന്‍ പറഞ്ഞു. സര്‍ക്കാറിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഈ പ്രതിസന്ധിക്ക് കാരണമായി തീര്‍ന്നതെന്ന് പ്രസിഡന്റ് ആരോപിച്ചു. പാറക്കല്‍ അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന യുഡിഎഫ് ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് വി.എം.ചന്ദ്രന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, കെ.ടി.അബ്ദുറഹ്മാന്, അഡ്വ. പ്രമോദ് കക്കട്ടില്‍, വി.വി.മുഹമ്മദാലി, റഷീദ് വെങ്ങളം, കാവില്‍ രാധാകൃഷ്ണന്, പി.സി.ഷീബ, സി.വി.അജിത്ത്, നൊച്ചാട് കുഞ്ഞബ്ദുള്ള, സി.പി.വിശ്വനാഥന്, തെക്കേടത്ത് ബിബിത് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.















