
വടകര: ടൂറിസ്റ്റ്‌ഹോമിനോട് ചേര്‍ന്ന റോഡില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികന്‍ കാര്‍ ദേഹത്ത് കയറി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി കള്ളക്കുറുശി എരിയൂര്‍ വെസ്റ്റ് സ്ട്രീറ്റില്‍
മണിയാണ് (60) മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി എടോടിയില്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമിന് സമീപത്താണ് അപകടം. ഇയാളുടെ ദേഹത്തേക്ക് ടൂറിസ്റ്റ് ഹോമിലേക്ക് വരികയായിരുന്ന കാര്‍ കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ മണിയെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വടകര പോലിസ് സ്ഥലത്തെത്തി. ഹോട്ടല്‍ ജോലി ചെയ്യുന്ന മണി കടവരാന്തയിലും മറ്റുമാണ് അന്തിയുറങ്ങാറ്.
















