കക്കട്ടില്‍: ജനവിരുദ്ധ, വികസനവിരുദ്ധ പിണറായി സര്‍ക്കാറിനെ പുറത്താക്കാന്‍ ജനം
ഒരുങ്ങിയെന്ന് യുഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം സ്ഥാനാര്‍ഥ പാറക്കല്‍ അബ്ദുള്ള
പറഞ്ഞു.
യുഡിഎഫ് കുന്നുമ്മല്‍ പഞ്ചായത്ത് കണ്വെന്ഷലില് പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം. നേരത്തെ കണ്വെന്ഷന് ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. സി.കെ.അബു അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയര്മാന് വി.എം. ചന്ദ്രന്, വി.പി. ദുല്‍ ഖിഫില്‍, ബവിത്ത് മലോല്‍, പി.പി.അശോകന്, എലിയാറ ആനന്ദന്, സി.വി.അഷറഫ്, അമ്മത്
പാതിരിപ്പറ്റ, വി.വി.വിനോദന്‍, എന്‍.കെ. നസീര്‍, ബീന കുളങ്ങരത്ത്, പി.ടി.കെ.രാധ, കെ.സി.
കുമാരന്, എ.വി.നാസറുദ്ദിന്, ഷറഫുന്നിസ, ഒ പി അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
















