
കുറ്റ്യാടി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഊരത്ത് പന്നിവയല്‍ വള്ളിയുള്ള തറേമ്മല് കുറ്റിക്കാട്ടില്‍ ശ്രീജിത്തിന്റെ മകനും വേളം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയുമായ ഷാഹുല്‍ രാജ് (കിച്ചു-18) ആണ് മരിച്ചത്. വ്യാഴാഴ്ച
പരീക്ഷ കഴിഞ്ഞതിന് ശേഷം കൂട്ടുകാരോടൊപ്പം പശുക്കടവ് പൃക്കന്തോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരും ഷാഹുല്‍ രാജിനെ കരക്കെടുത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: വിജി. സഹോദരന്: അമ്പാടി.















