വില്യാപ്പള്ളി: കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന വികസനനേട്ടങ്ങളില്‍ മുന്‍ എംഎല്‍എ അവകാശവാദം
ഉന്നയിക്കുന്നത് ‘വിയറ്റ്നാം കോളനി’ സിനിമയില്‍ നടന് ശങ്കരാടി എല്ലാ രേഖകളും തന്റെ കൈവശമുണ്ട് എന്ന് അവകാശപ്പെട്ട് കൈരേഖ ഉയര്‍ത്തികാണിച്ചത് പോലെയാണെന്ന് ആര്‍ജെഡി കുറ്റ്യാടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ചെയര്മാന് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജ്, ആയാടത്തില്‍ രവീന്ദ്രന്, നീലിയോട്ട് നാണു, കെ.കെ.സുരേഷ്, മലയില്‍ ബാലകൃഷ്ണന്, കെ.ടി.കൃഷ്ണന്, എ.പി.അമര്‍നാഥ്, പി.കെ.ബാലന്, വി.ബാലകൃഷ്ണന്, ടി.എം.രാജന്, മുണ്ടോളി രവി, എം.ടി.കെ.സുരേഷ്, പുഷ്പ ഒതയോത്ത്, സിന്ധു.ഒ.എം, സജിന.എല്‍.ഡി, സതി ദിവ്യ നിലയം, കെ.നാരായണന് എന്നിവര്‍ സംസാരിച്ചു.














