വടകര: കുറ്റ്യാടി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടി വെക്കാനുള്ള തുക കേരള കര്‍ഷക സംഘം വക. സംസ്ഥാന
കമ്മറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി വത്സലന്‍ പനോളി കുഞ്ഞമ്മദ്കുട്ടിക്ക് തുക കൈമാറി. ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍, വടകര ഏരിയ സെക്രട്ടറി ഗോപാലന്‍, കര്‍ഷക സംഘം നേതാക്കളായ ഷിജു, എം.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.















