വടകര: കൊടും ചൂടിനിടയില്‍ തെരഞ്ഞെടുപ്പ് ആവേശം വന്നെത്തിയതിനു പിന്നാലെ വടകരയില്‍ നാളെ (വ്യാഴം) മുതല്‍ സര്‍ക്കസ് വിരുന്ന്. ഒരു മാസത്തോളം വടകര
നാരായണനഗറില്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപം അപ്പോളോ സര്‍ക്കസ് ആസ്വദിക്കാം. വീര്‍പടക്കി കാണാവുന്ന നിരവധി ഇനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ശ്രീഹരി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരേ സമയം 3 പേര്‍ ഗ്ലോബില്‍ റൈഡ് ചെയ്യുന്ന വേറിട്ട ഇനം അപ്പോളോയുടെ പ്രത്യേകതയാണ്. ഹുല്ലാ ഹൂപ്പ് ഡാന്‍സ്, റിങ് ഡാന്‍സ്, ഫ്‌ളൈയിങ് ട്രപ്പീസ് എന്നിവ വടകര നിവാസികള്‍ക്ക് കൗതുകം പകരും. ഏത്യോപ്യന്‍ കലാകാരന്മാരുടെ അക്രോബാറ്റിക്‌സ് ആണ് മറ്റൊരു പ്രധാന ഇനം. സൂപ്പര്‍ സൈക്കിള്‍ അഭ്യാസം, 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് അസം സ്വദേശികളായ സോനു, സാനിയ ദമ്പതികളുടെ സാരി ബാലന്‍സ് ഷോ, തമ്പിലെ ഏകമലയാളിയായ തലശ്ശേരിക്കാരന്‍ രാജന്റെ ജഗ്ലിങ് ഷോ, ബഫൂണ്‍ ഷോ. രണ്ടു മണിക്കൂറില്‍ 28 ഇനം അത്ഭുതക്കാഴ്ചകളാണ് അപ്പോളോ ഒരു ക്കുന്നത്. 45 കലാകാരന്മാരടക്കം 110 പേരാണ് സംഘത്തിലുള്ളത്. പ്രദര്‍ശനം ഉച്ചയ്ക്ക് ശേഷം 2.30നും വൈകുന്നേരം അഞ്ചിനും രാത്രി ഏഴരക്കും. 150 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.















