
വടകര: സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ആര്‍ജെഡി നേതാവും കൂത്തുപറമ്പ് എംഎല്‍എയുമായ കെ.പി.മോഹനന്‍ പറഞ്ഞു. രാഷ്ട്രീയ ജനതാദള്‍
വടകര മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍, ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍, സംസ്ഥാന കമ്മിറ്റി അംഗം വിമല കളത്തില്‍, പി.പി.രാജന്‍, അഡ്വ. ബൈജു രാഘവന്‍, പ്രഭീഷ് ആദിയൂര്‍, കിരണ്‍ജിത്ത് പി, എം.സതി, മഹേഷ് ബാബു എന്‍.പി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം
സെക്രട്ടറിമാരായ പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു. പി.പി.രാജന്‍(ചെയര്‍മാന്‍), സി.പി.രാജന്‍ (ജന: കണ്‍വീനര്‍), വി.പി. നാണു (ഖജാര്‍ജി) എന്നിവര്‍ ഭാരവാഹികളായി 201 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.















