വടകര: തെരുവുനായയുടെ ആക്രമണത്തിന് ഇരയായ ആള്‍ക്ക് 35,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി. ചോറോട് കോമത്ത് പുനത്തില്‍ ഗോകുല്‍ദാസിന്റെ (55) പരാതിയില്‍ ജില്ലാ
ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിട്ടത്.
ആറുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഗോകുല്‍ദാസ് അനുകൂല വിധി നേടിയെടുത്തത്. ചോറോട് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ 2020 ഒക്ടോബര്‍ 18-ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു വീടിന് സമീപത്തെ റോഡില്‍വെച്ച് തെരുവുനായ ആക്രമിച്ചത്. ഗോകുല്‍ദാസിന്റെ വലതു തുടയിലും കാല്‍വണ്ണയിലും പരിക്കേറ്റിരുന്നു. സംസ്ഥാന സര്‍ക്കാരിനെയും ചോറോട് ഗ്രാമപഞ്ചായത്തിനെയും എതിര്‍കക്ഷികളാക്കി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഉത്തരവ് ലഭിച്ചത്.
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കിയ പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തും ആന്റണിയും തമ്മിലുള്ള കേസിലെ വിധിയും മാള ഗ്രാമപഞ്ചായത്തും സ്റ്റേറ്റ് ഓഫ് കേരളയും തമ്മിലുള്ള കേസിലെ ഹൈക്കോടതി വിധിയും ഈ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.















