വടകര: വില്ല്യാപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുത്തലത്ത് താഴയില്‍ സ്വകാര്യ വ്യക്തി ഓവുചാല്‍ നികത്തിയതിനാല്‍ പതിനേഴോളം കുടുംബങ്ങള്‍ ദുരിതത്തിലായി. അധികാരികളുടെ അലംഭാവം തുടരുന്നതായി ദുരിതം നേരിടുന്ന കുടുംബങ്ങള്‍ വടകരയില്‍
വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൊതു സ്ഥലത്തെ ഡ്രെയിനേജില്‍ നിന്നു വര്‍ഷങ്ങളായി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന തോടിന്റെ മറു വശത്തെ വയല്‍ സമീപത്തെ സ്വകാര്യ വ്യക്തി വിലക്ക് വാങ്ങിയതിനു പിന്നാലെ ഈ സ്ഥലത്തിന്റെ ഇടയിലെ ഓവുചാല്‍ കൂറ്റന്‍ സ്ളാബിട്ട് ബ്ലോക്ക് ചെയ്തതോടെയാണ് പരിസരത്തെ വീട്ടുകാര്‍ ദുരിതത്തിലായത്. ചെളി വെള്ളം ഇവരുടെ പറമ്പുകളിലേക്ക് ഒഴുകി കെട്ടി നില്ക്കുന്നതിനാല് കിണറുകള്‍ മലിനമായതായും പറമ്പിലെ തെങ്ങുകളും മറ്റും നശിച്ചതായും ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ നിരവധി തവണ വില്യാപ്പള്ളി പഞ്ചായത്ത്, വില്ലേജ് ഓഫീസ്, വടകര തഹസില്‍ദാര്‍, വടകര ആര്‍ഡിഒ, അസിസ്റ്റന്റ് കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
മണ്ണിട്ട് നികത്തി ഒഴുക്ക് തടസ്സപ്പെടുകയും മലിന ജലം സമീപത്തെ വീട്ടു കിണറുകളിലേക്ക് ഇറങ്ങുകയും ചെയ്തതോടെ പ്രദേശത്തെ ചിലര്‍ രോഗ ബാധിതര്‍ ആയതായും ഇവര്‍ പറഞ്ഞു.
മഴ ശക്തമാകുമ്പോള്‍ ശുചി മുറി അടക്കം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. ഓവ്ചാല്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ആര്‍ഡിഒ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ ഇരുവരേയും വിളിച്ചു ചേര്‍ത്ത് മധ്യസ്ഥത്തിനാണ് ശ്രമിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി. പ്രദേശത്തെ പ്രമുഖ മുസ്ലിം ലീഗ് നേതാവായ സ്വകാര്യ വ്യക്തിയെ സംരക്ഷിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നതെന്നും സമീപ വാസികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സമീര്‍ കന്നിമാക്കന്, വിജിലേഷ് വള്ളില്‍, പുത്തലത്ത് മോഹനന്, മജീദ് കന്നിമാക്കന് എന്നിവര്‍ പങ്കെടുത്തു.















