വടകര: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിന് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍. കൊടുവള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ എളേറ്റില്‍ വട്ടോളി സ്വദേശി
തടയങ്ങല്‍ ഷിഹാബിനെയാണ് ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്.
ആഭ്യന്തരവകുപ്പാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുവള്ളി പോലീസ് സ്റ്റേഷന് എസ്എച്ച്ഒ സമര്‍പ്പിച്ച പ്രൊപ്പോസല്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ആഭ്യന്തരവകുപ്പിന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.















