മൂരാട്: മൂരാട് പാലത്തിന്റെ തെക്കേ ഉള്‍ഭാഗം ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഇതേത്തുടര്‍ന്ന് കെ.പ്രവീണ്‍കുമാര്‍ എംഎല്‍എ സ്ഥലം
സന്ദര്‍ശിച്ചു. പ്രദേശവാസികള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയത്. പാലത്തിന്റെ ഉള്‍ഭാഗത്ത് പടിഞ്ഞാറ് നിന്നു കിഴക്കോട്ടേക്ക് സുഗമമായി കടന്നുപോകാന്‍ ആവശ്യമായത്ര സൗകര്യമുണ്ട്. ഈ സ്ഥലം ഗതാഗത യോഗ്യമാക്കിയാല്‍ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നും ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. ദേശീയപാതയുടെ സര്‍വീസ് റോഡിലേക്ക് കടക്കാന്‍ ഈ സ്ഥലം ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. മൂരാടിന്റെ കിഴക്ക് ഭാഗത്ത് കഴിയുന്നവര്‍ക്ക് എളുപ്പം എതിര് ഭാഗത്തെത്താം. ജനങ്ങളുടെ പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ എംഎല്‍എ വിഷയത്തില്‍ അനുകൂല ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. സന്ദര്‍ശനവേളയില്‍ രാജേഷ് കീഴരിയൂര്‍, പി.എന്‍.അനില്‍കുമാര്‍, സബീഷ് കുന്നങ്ങോത്ത്, ബഷീര്‍ മേലടി, കെ.സജീവ് കുമാര്‍, ഹുസൈന് മൂരാട്, നടുക്കുടി പത്മനാഭന്, കെ.വി.സതീശന്, കെ.ഇ.രാധാകൃഷ്ണന്, ഗിരീഷ് പുതിയെടുത്ത് എന്നിവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.















