വടകര: മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതി അര്‍ഹമായ ചികിത്സാനുകൂല്യം ലഭ്യമാക്കണമെന്നും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും സേവനം
ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ കുടിശ്ശികയുടെ 6 ഗഡുക്കള്‍ നല്‍കാതെയാണ് ഇടത് സര്‍ക്കാര്‍ ഇറങ്ങിപ്പോയത്. 5 വര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ട പെന്ഷന് പരിഷ്കരണം നടത്തിയില്ല. കഴിഞ്ഞ പ്രാവശ്യത്തെ പെന്ഷന് പരിഷ്കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയതുമില്ല. നിഷേധിക്കപ്പെട്ട മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു. സമ്മേളനം ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. സി.പി.വിശ്വനാഥന് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.എം.അബ്ദു റഹിമാന്‍, പി.സി.ഷീബ, വി.വി.വിനോദന്‍, പി.എം.കണാരന്, സി.എം.സതീശന്, ചാലില്‍ അഷറഫ്, കൊളായി രാമചന്ദ്രന്, കെ.പി.ദിനേശന്, പി.എം.പ്രേംകുമാര്‍, കെ.പി.ശ്രീധരന്, കെ.കെ.പ്രദ്യുമ്നന് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഒ.എം.രാജന് ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം കെ.പി.സുലോചന ഉദ്ഘാടനം ചെയ്തു. ഷീബ പത്മനാഭന് അധ്യക്ഷത വഹിച്ചു. ടി.എ.പത്മാവതി, പി.കെ.മിനി, ഒ.പി.പ്രമീള, ടി.ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ കക്കട്ടില്‍, കുറ്റിയില്‍ സരള, നല്ലൂര് ഗംഗാധരന്, ചേര്‍ത്തല സുകുമാരന്‍ എന്നിവരെ ആദരിച്ചു.















