
കൊയിലാണ്ടി: മുതിര്‍ന്ന മജീഷ്യന്‍ വിയ്യൂര്‍ ശ്രീധരനെ ആദരിക്കുന്ന ചടങ്ങ് കാണികളെ വിസ്മയഭരിതരാക്കി. വിസ്മയം ശ്രീധരം എന്ന് പേരിട്ട പരിപാടി സദസ്സ് വീര്പടക്കി കണ്ടു. ആറു
പതിറ്റാണ്ടായി മാജിക് രംഗത്ത് നിറഞ്ഞു നിന്ന വിയ്യൂര്‍ ശ്രീധരനെ ആദരിക്കാനായി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വന്‍ ജനാവലിയാണ് എത്തിയത്.
കൊയിലാണ്ടി പൗരാവലിയും ഇന്ത്യന്‍ മാജിക് റിയലിസവും ചേര്‍ന്നാണ് വിസ്മയം ശ്രീധരം
സംഘടിപ്പിച്ചത്. കേരളത്തിലെ പ്രശസ്തരായ 15 മജീഷ്യന്മാര് ചേര്‍ന്ന് അവതരിപ്പിച്ച രണ്ടര മണിക്കൂര്‍ ഗാല മാജിക് മെന്റാരമ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. ഓരോ ഇനവും സദസ്സ്
വിസ്മയത്തോടെ ആസ്വദിച്ചു.
അഡ്വ. കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നരസഭാ ചെയര്‍മാനും സംഘാടക സമിതി ചെയര്‍മാനുമായ യു.കെ.ചന്ദ്രന് അധ്യക്ഷനായിരുന്നു. മജീഷ്യന്‍ സാമ്രാജ് മുഖ്യാതിഥിയായി. നഗരസഭാ ചെയര്മാന് പൗരാവലിയുടെ ഉപഹാരം വിയ്യൂര്‍ ശ്രീധരന്
സമര്‍പിച്ചു. ഇന്ത്യന്‍ മാജിക്കല്‍ റിയലിസം പ്രസിഡണ്ട് ആറ്റുകാല്‍ സുധീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്.കെ. മലയത്ത്, പ്രദീപ് ഹുഡിനൊ, വില്സന് ചമ്പക്കുളം, കൗണ്‍സിലര്‍മാരായ സി.കെ. ജയദേവന്, പി.ടി. ഉമേന്ദ്രന്‍, അഡ്വ.കെ. സത്യന്, വി.പി. ഇബ്രാഹിംകുട്ടി, വായനാരി വിനോദ്, ഇ.കെ അജിത്ത്, ടി.കെ. രാധാകൃഷ്ണന്, ഇ.എസ്. രാജന്, സി സത്യചന്ദ്രന്, യു. ഉണ്ണികൃഷ്ണന്, രവി എടത്തില്‍ എന്നിവര്‍ സംസാരിച്ചു. മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ മറുമൊഴി നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.ജി. ബല്‍രാജ് സ്വാഗതവും ട്രഷറര്‍ എ.അസീസ് നന്ദിയും പറഞ്ഞു.
-സുധീര്‍ കൊരയങ്ങാട്
















