
പുറമേരി: വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരനും ജനശ്രീ പുറമേരി മണ്ഡലം ചെയര്‍മാനും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് കണ്ണൂര്‍
ജില്ലാ കമ്മറ്റി അംഗവുമായ പാറച്ചാലില്‍ പി.സി. ചന്ദ്രന് (68) അന്തരിച്ചു. വാട്ടര്‍ അതോറിറ്റ് സ്റ്റാഫ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പ (അധ്യാപിക ബഡ്സ് സ്കൂള്‍ തൂണേരി). മക്കള്‍: അശ്വതി, അഭിജിത്ത് (ഫ്രാന്‍സ്). മരുമകൻ: അനുരാഗ് ഇന്ത്യൻ റെയിൽവെ എടക്കാട് ). അച്ഛന്: പരേതനായ കുഞ്ഞ്യാക്കു. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങള്‍: രാജന്, ദേവി, വിജയന്, ലക്ഷ്മി, പരേതരായ നാരായണി, കുമാരന്, ബാബു. സംസ്കാരം തിങ്കള്‍ വൈകീട്ട് 5.30ന് വീട്ടുവളപ്പില്‍.
















