
കക്കട്ടില്‍: മുസ്ലിം ലീഗ് നേതാവും സാമൂഹിക- സാംസ്കാരിക പൊതുമണ്ഡലങ്ങളില്‍
നിറഞ്ഞ് നിന്ന വ്യക്തിത്വവുമായിരുന്ന പി. അമ്മദ് മാസ്റ്ററെ കുറിച്ച് വിവിധ തുറകളിലുള്ളവര്‍
എഴുതിയ ഓര്മ പുസ്തകം ‘നേതാവ്’ പ്രകാശിതമായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസി. പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.
ഷംസുദ്ധിന് പുസ്തകം ഏറ്റുവാങ്ങി. സി.വി അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസി. കെ.ടി.അബ്ദുറഹ്മാന് പുസ്തകപരിചയവും പാറക്കല്‍
അബ്ദുള്ള എംഎല്‍എ ഉപഹാര സമര്‍പ്പണവും നടത്തി. ദേശീയ മുസ്ലിം ലീഗ്
ജനറല്‍ സെക്രട്ടറി ഷിബു മീരാന്‍, കെപിസിസി സെക്രട്ടറി വി.എം ചന്ദ്രന്, ദേശീയ സെക്രട്ടറി
സി.കെ. സുബൈര്‍, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, എസ് പി. കുഞ്ഞമ്മദ്, വി.വി.മുഹമ്മദലി, വി.പി. കുഞ്ഞമ്മദ്, ചൂണ്ടയില്‍ മൊയ്തു ഹാജി, സി.എ.നൗഫല്‍ ഏ.വി നാസറുദ്ദിന്, ഏ വി.അബ്ദുള്ള ഹാജി, പി. എം അബുബക്കര്‍, സി.കെ അബു, പി.പി. റഷീദ്, എം.കെ അബ്ദുള്‍ ഗഫൂര്‍ മുതലായവര്‍ പ്രസംഗിച്ചു. രാത്രി വൈകി എത്തിയ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ സ്ത്രികളടക്കമുള്ളവന് ജനാവലി കുന്നുമ്മല്‍ പള്ളിക്ക് സമീപം തയ്യാറാക്കിയ നഗരിയില്‍ എത്തി.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
















