കോഴിക്കോട്: മുഖകാന്തി വര്‍ധിപ്പിക്കുന്നതിന് എന്ന പേരില്‍ വില്‍പ്പന നടത്തുന്ന മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീമുകള്‍ക്കും ചില ജിം സെന്ററുകളിലൂടെ വിറ്റുപോകുന്ന അനധികൃത
പ്രോട്ടീന്‍ പൊടികള്‍ക്കുമെതിരെ അന്വേഷണം നടത്തുന്നതിനും ഇത്തരം സാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പ്രത്യേക സംഘം രൂപീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സൗന്ദര്യവര്‍ധക ക്രീമുകളുടെ പേരില്‍ മാരകമായ മെര്‍ക്കുറി അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണ്. അതുപോലെ, യാതൊരു ഗുണനിലവാര പരിശോധനയുമില്ലാതെ ജിം സെന്ററുകള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന പ്രോട്ടീന്‍ പൊടികള്‍ യുവാക്കളില്‍ കരള്‍, വൃക്ക രോഗങ്ങള്‍ക്ക്
കാരണമാകുന്നുണ്ടെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ഇത്തരം അനധികൃത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധന നടത്തണമെന്നും
സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരിശോധനയ്ക്ക് മാത്രമായി പ്രത്യേക ലബോറട്ടറികള്‍ സജ്ജീകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ ഇതിലെ വിഷംശങ്ങള്‍ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കോടിക്കണക്കിന്ന് രൂപയുടെ ഓണ്‍ലൈന്‍ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നതെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
















