
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് പന്തലായിനി ബ്ലോക്ക് കമ്മിറ്റി ഏര്‍പ്പെടുത്തിയ പത്താമത് നമിതം സാഹിത്യ പുരസ്കാരം ഡോ. സോമന് കടലൂരിന്
കൈമാറി.
യൂനിയന്‍ നേതാക്കളും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന സി.ജി.എന്‍. ചേമഞ്ചേരി, എ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണാര്‍ഥം പെന്‍ഷനേഴ്സ് യൂണിയന് പന്തലായിനി ബ്ലോക്ക് കമ്മിറ്റി വര്‍ഷംതോറും നല്കി വരുന്ന സാഹിത്യ പുരസ്കാരമാണ് നമിതം. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കവി, ചിത്രകാരന്, നോവലിസ്റ്റ്, പ്രഭാഷകന്‍, ഫോക്ലോറിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ്
ഡോ. സോമന് കടലൂര്‍. കന്മന ശ്രീധരന് പുരസ്കാരം സമര്‍പ്പിച്ചു. യൂനിയന്‍ പന്തലായിനി ബ്ലോക്ക് പ്രസിഡന്റ് ചേനോത്ത് ഭാസ്കരന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.വി ഗിരിജ, ജില്ലാ കമ്മിറ്റി അംഗം കെ ഗീതാനന്ദന്,
ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രന്, ഡോ. എന്‍.വി.സദാനന്ദന്, ഇ.ഗംഗാധരന് നായര്‍
എന്നിവര്‍ സംസാരിച്ചു. വി. എം. ലീല സ്വാഗതവും ഉണ്ണികൃഷ്ണന് ത്രിപുരി നന്ദിയും പറഞ്ഞു.
പ്രൊഫ. രാജ്മോഹന്‍, സുനില്‍കുമാര്‍ കണ്ടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഗാനസുധയും അരങ്ങേറി.
















