കോഴിക്കോട്: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്യണോ തള്ളണോ എന്നത് എഐസിസി തീരുമാനിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. പത്മജ വേണുഗോപാല്‍
കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലീഡറുടെ മകള്‍ എന്ന പരിഗണനയും ബഹുമാനവും എന്നും പത്മജയ്ക്ക് കൊടുത്തിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും കോണ്‍ഗ്രസ് മറന്നിട്ടില്ല. മറന്നത് അവരാണ്. അത് മറന്ന ശേഷം പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ മുന്നിലുണ്ടല്ലോയെന്നും ഷാഫി അഭിപ്രായപ്പെട്ടു.
തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ആര്‍ക്കും ഏകപക്ഷീയമായി പറയാനാകില്ല.
എഐസിസി ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്റെ അംഗീകാരവും തീരുമാനവുമില്ലാതെ ആര്‍ക്കും ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടത്താന്‍ കഴിയില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
















