
വടകര: ധര്‍മവും ഉത്തരവാദിത്വവും തിരിച്ചറിയുക എന്നതാണ് ഭഗവദ്ഗീതയുടെ പ്രധാന സന്ദേശമെന്ന് കോളത്തൂര്‍ അദ്വൈതാശ്രമം സത്സംഗം മാസിക എഡിറ്റര്‍ പദ്മപ്രഭ വടകര
പറഞ്ഞു.
വടകര ഗീതാസ്വാധ്യായ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ക്കാട്ടേരി രാഷ്ട്രചേതനയില്‍ സംഘടിപ്പിച്ച ‘ഭഗവദ്ഗീത നിത്യജീവിതത്തില്‍’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടും സമൂഹത്തോടും പ്രകൃതിയോടും രാജ്യത്തോടുമുള്ള കടമകള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കുമ്പോഴാണ് ജീവിതത്തിന് അര്‍ഥവും മൂല്യവും കൈവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാര്‍ എ.കെ.ശ്രീധരന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പി.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗീതാസ്വാധ്യായ സമിതി കോര്‍ഡിനേറ്റര്‍ സുധീര്‍ ആയത്താര്‍ സ്വാഗതവും ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
















