മനാമ: ബഹ്റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ത
ലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈൻ വ്യക്തമാക്കി. സിവിലിയൻ മേഖലയിലേക്കുള്ള ഇറാന്റെ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. അതേസമയം ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ബഹ്റൈനിലെ അല്‍-റഫ, അവാളി വ്യോമതാവളങ്ങളിലുള്ള യുഎസ് വ്യോമ പ്രതിരോധ റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയാണ് ആക്രമണം
നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
മനാമയ്ക്ക് സമീപമുള്ള സിവിലിയന്‍ വ്യാവസായിക കേന്ദ്രത്തിന് നേരെ ഇറാന് ആക്രമണം നടത്തിയെന്നും ഇതിനെത്തുടര്‍ന്ന് അവിടെ തീപിടിത്തമുണ്ടായെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമസാധ്യത സംബന്ധിച്ച് ബഹ്റൈന്‍ അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൗരന്മാരും താമസക്കാരും ശാന്തരായിരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
















