
നാദാപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു നേതൃത്വത്തില്‍ ഡിസംബര്‍ 1, 2 തിയ്യതികളില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം ജില്ലയില്‍ പര്യടനം
നടത്തുന്ന സിഐടിയു വാഹന പ്രചരണ ജാഥയ്ക്ക് കല്ലാച്ചിയില്‍ ഗംഭീര സ്വീകരണം നല്കി. ലേബര്‍ കോഡുകള്‍ റദ്ദാക്കുക, സ്കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, വേതനം വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് 42,000 മിനിമം വേതനവും ഇരുപത്തിയൊന്നായിരം രൂപ സാര്‍വത്രിക മിനിമം പെന്‍ഷനും ഉറപ്പാക്കുക, പൊതുമേഖല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. എം. ഗിരീഷ് നേതൃത്വം നല്കുന്ന വടക്കന്‍ മേഖല ജാഥയാണ് കല്ലാച്ചിയില്‍ എത്തിച്ചേര്‍ന്നത്. സ്വീകരണ പരിപാടിയില്‍ കെ.പി കുമാരന് അധ്യക്ഷത വഹിച്ചു. ജാഥാ മാനേജര്‍ പാരാണ്ടി മനോജ്, പി.പി ചാത്തു, എ.മോഹന്‍ ദാസ്, കെ.കെ മമ്മു എന്നിവര്‍ സംസാരിച്ചു കെ.വി ഗോപാലന് സ്വാഗതം പറഞ്ഞു.
















