
അരൂര്‍: പെരുമുണ്ടച്ചേരി നൂറുല്‍ ഈമാന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മനത്താനത്ത് അന്ത്രു ഹാജി അനുസ്മരണത്തിനും മഹല്ല് സംഗമത്തിനും
തുടക്കമായി.
പരിപാടിയുടെ ഭാഗമായി മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ. അമ്മദ് ഹാജി പതാക ഉയര്‍ത്തി.
നാളെയും (ശനി) മറ്റന്നാളുമായി അരൂര്‍ പോസ്റ്റ് ഓഫീസ് പരിസരത്താണ് പ്രധാന പരിപാടികള്‍. നാളെ വൈകുന്നേരം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഖലീല്‍ ഹുദവി കാസര്‍കോട്, മുനീര്‍ ഹുദവി വിളയില്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
















