
കൊയിലാണ്ടി: ശബരിമല മാളികപ്പുറം നിയുക്ത മേല്‍ശാന്തി ബ്രഹ്മശ്രീ ദാമോദരന്‍ നമ്പൂതിരിക്ക് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ സ്വീകരണം നല്കി. പൂര്‍ണകുംഭം
നല്കി സ്വീകരിച്ച ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഈച്ചരാട്ടില് അപ്പുക്കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍.എന്‍ സതീഷ് കുമാര്‍ (ത്രിവേണി), ട്രസ്റ്റികബോര്ഡ് അംഗങ്ങളായ കീഴയില് ബാലന്, പുനത്തില്‍ നാരായണന് കുട്ടി നായര്‍, ഇളയിടത്ത് രാജഗോപാലന്‍ നായര്‍, വാഴയില്‍ ദേവദാസ്, എരോത്ത് വിശ്വനാഥന് നായര്‍, ബാലകൃഷ്ണന് അരിക്കുളം, മാനേജര്‍ അനില്‍ ചെട്ടിമഠം, ഹെഡ് ക്ലാര്‍ക്ക് കെ.കെ രാകേഷ്, ജയകുമാരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ മേല്‍ശാന്തി നാരായണന് മൂസത്, ഭജനസമിതി സെക്രട്ടറി കോറുവീട്ടില്‍ ലീല അമ്മ, ഉഷ പരമേശ്വരന്, സുഭദ്ര എന്നിവരും ഭക്തജനങ്ങളും ക്ഷേത്രം ജീവനക്കാരും പങ്കെടുത്തു.
















