
ആയഞ്ചേരി: തോടന്നൂര്‍ ഉപജില്ലാ കലോത്സവ നഗരിയിലെ വാര്‍ത്തകളും വിശേഷങ്ങളും കോര്‍ത്തിണക്കി ഡിജിറ്റല്‍ പത്രം പുറത്തിറക്കി ജേര്‍ണലിസം വിദ്യാര്‍ഥികള്‍. കടമേരി
ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്കൂളിലേയും ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പ്ലസ് വണ്‍, പ്ലസ് ടു ജേണലിസം വിദ്യാര്‍ഥികളാണ് പത്രത്തിന്റെ പിന്നണിയില്‍. വൈവിധ്യമാര്‍ന്ന വാര്‍ത്തകളാല്‍ സമ്പന്നമാണ് പത്രം.
പത്രത്തിന്റെ ആദ്യ പതിപ്പ് തോടന്നൂര്‍ ബിപിസി എം.എം. മുഹമ്മദ് പ്രകാശനം ചെയ്തു. മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സി.എച്ച് മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങില്‍
കലോത്സവ ജനറല്‍ കണ്‍വീനര്‍ പി.മുന്ന, ഹെഡ്മാസ്റ്റര് അബ്ദുസ്സമദ്, പിടിഎ പ്രസിഡന്റ് മുനീര്‍ രാമത്ത്, എച്ച്എം ഫോറം കണ്‍വീനര്‍ അജിത് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സി കെ, ഷഫ്നാസ് എന്നിവര്‍ സംസാരിച്ചു. മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ മുഹമ്മദലി എം കെ സ്വാഗതവും ജേര്‍ണലിസം അധ്യാപിക ഷമ്മി വടകര നന്ദിയും പറഞ്ഞു.
















