
കക്കട്ടില്‍: കുന്നുമ്മല്‍ ഉപജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ മികച്ച നടിയായി വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കുളിലെ 10-ാം തരം വിദ്യാര്‍ഥിനി
അലൈദ തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് അലൈദ മികച്ച നടിയാകുന്നത്. ഈയിടെ അന്തരിച്ച കക്കട്ടില്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് തളീക്കര ബ്രാഞ്ച് മാനേജര്‍ ഗനീഷിന്റയും
കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം മൊകേരിയിലെ ഷിനുവിന്റെയും മകളാണ്
അലൈദ. കൊക്കോ കൊക്കോ കൊക്കരക്കോ.. എന്ന നാടകത്തിലാണ് അലൈദ ഈ വര്‍ഷം അഭിനയിച്ചത്. പ്രകാശനും പെണ്‍കുട്ടിയും എന്ന സിനിമയിലും അലൈദക്ക്
അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്
-ഇ.ആനന്ദന്
















