• Latest
  • Trending
അവസാന നിമിഷം ഉപജില്ല മാറിയെത്തി; തോടന്നൂര്‍ കലോത്സവത്തില്‍ ക്രമക്കേടെന്ന പരാതിയുമായി വിദ്യാര്‍ഥിനി

അവസാന നിമിഷം ഉപജില്ല മാറിയെത്തി; തോടന്നൂര്‍ കലോത്സവത്തില്‍ ക്രമക്കേടെന്ന പരാതിയുമായി വിദ്യാര്‍ഥിനി

November 13, 2026
സൗ​ദിയി​ലേ​ക്ക് വി​മാ​ന സര്‍വീസ്‌ ഉടനില്ലെന്ന് കമ്പനികള്‍

സൗദിയിലേക്കുള്ള വിമാന സര്‍വീസ് നിർത്തിവെച്ച് എയര്‍ ഇന്ത്യ

November 13, 2026
മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

November 13, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

മുന്‍മന്ത്രി വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യം: സിപിഎം

November 13, 2026
പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണ ജാഥയ്ക്ക് കല്ലാച്ചിയില്‍ ഗംഭീര സ്വീകരണം

പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണ ജാഥയ്ക്ക് കല്ലാച്ചിയില്‍ ഗംഭീര സ്വീകരണം

November 13, 2026
അലൈദ രണ്ടാം തവണയും മികച്ച നടി

അലൈദ രണ്ടാം തവണയും മികച്ച നടി

November 13, 2026
മുടപ്പിലാവില്‍ വായേരി താഴ കുനിയില്‍ പത്മനാഭന്‍ അന്തരിച്ചു

മുടപ്പിലാവില്‍ വായേരി താഴ കുനിയില്‍ പത്മനാഭന്‍ അന്തരിച്ചു

November 13, 2026
സ്‌നേഹത്തിന്റെ രുചി പകര്‍ന്ന് ‘മൊഹബ്ബത്ത് ബസാര്‍’; എന്‍എസ്എസ് തട്ടുകട ശ്രദ്ധേയം

സ്‌നേഹത്തിന്റെ രുചി പകര്‍ന്ന് ‘മൊഹബ്ബത്ത് ബസാര്‍’; എന്‍എസ്എസ് തട്ടുകട ശ്രദ്ധേയം

November 13, 2026
മാളികപ്പുറം നിയുക്ത മേല്‍ശാന്തിക്ക് പിഷാരികാവിന്റെ ആദരം

മാളികപ്പുറം നിയുക്ത മേല്‍ശാന്തിക്ക് പിഷാരികാവിന്റെ ആദരം

November 13, 2026
മുടപ്പിലാവില്‍ മാണിക്കണ്ടി താഴ കുനിയില്‍ ബാലന്‍ അന്തരിച്ചു

മുടപ്പിലാവില്‍ മാണിക്കണ്ടി താഴ കുനിയില്‍ ബാലന്‍ അന്തരിച്ചു

November 13, 2026
ജപ്തി നടപടിക്കിടെ കൂത്താളിയില്‍ വീട്ടമ്മ ജീവനൊടുക്കി

ജപ്തി നടപടിക്കിടെ കൂത്താളിയില്‍ വീട്ടമ്മ ജീവനൊടുക്കി

November 13, 2026
നിറയെ കലോത്സവ വിശേഷം; ഡിജിറ്റല്‍ പത്രവുമായി ജേര്‍ണലിസം വിദ്യാര്‍ഥികള്‍

നിറയെ കലോത്സവ വിശേഷം; ഡിജിറ്റല്‍ പത്രവുമായി ജേര്‍ണലിസം വിദ്യാര്‍ഥികള്‍

November 13, 2026
മനത്താനത്ത് അന്ത്രു ഹാജി അനുസ്മരണത്തിനും മഹല്ല് സംഗമത്തിനും തുടക്കമായി

മനത്താനത്ത് അന്ത്രു ഹാജി അനുസ്മരണത്തിനും മഹല്ല് സംഗമത്തിനും തുടക്കമായി

November 13, 2026
Vatakara Varthakal
Saturday, November 14, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അവസാന നിമിഷം ഉപജില്ല മാറിയെത്തി; തോടന്നൂര്‍ കലോത്സവത്തില്‍ ക്രമക്കേടെന്ന പരാതിയുമായി വിദ്യാര്‍ഥിനി

by newsdesk
November 13, 2026
in വിദ്യാഭ്യാസം
0
Home വിദ്യാഭ്യാസം


വടകര: തോടന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ക്രമക്കേട് നടന്നെന്ന പരാതിയുമായി വിദ്യാര്‍ഥിനി രംഗത്ത്. വടകര ഉപജില്ലയില്‍പെട്ട ഒരു പെണ്‍കുട്ടി സ്‌കൂള്‍ മാറിയെത്തി തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്തെന്നാണ് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അഭിരാമിയുടെ പരാതി.
നവംബര്‍ ഒമ്പതു വരെ വടകര സബ്ജില്ലയിലെ പുതിയാപ്പ് ഗവ. സംസ്‌കൃതം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സിന് പഠിച്ച പെണ്‍കുട്ടി നവംബര്‍ 10 ന് സ്‌പെഷല്‍ ഓര്‍ഡര്‍ പ്രകാരം തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേരുകയും പിറ്റേന്ന് നടന്ന തോടന്നൂര്‍ ഉപജില്ല എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളില്‍ മത്സരിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്‌തെന്നാണ് പരാതി.
ഒക്ടോബര്‍ 31 നായിരുന്നു തോടന്നൂര്‍ ഉപജില്ലയിലെ കലോത്സവത്തിന് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി എന്നിരിക്കെ എങ്ങനെയാണ് ഈ വിദ്യാര്‍ഥിനിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതെന്നാണ് ചോദ്യം. ഒക്ടോബര്‍ 31ന് ഈ കുട്ടി വടകര ഉപജില്ലയിലെ സംസ്‌കൃതം സ്‌കൂളിലാണ് പഠിച്ചിരുന്നത്. മാത്രമല്ല സ്‌കൂള്‍തല കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തായതിന് ഈ വിദ്യാര്‍ഥിനി വടകര എഇഒവിന് അപ്പീല്‍ നല്‍കിയ കാര്യവും മേമുണ്ട സ്‌കൂള്‍ വിദ്യാര്‍ഥിനി അഭിരാമി തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വടകര എഇഒവിന് നല്‍കിയ അപ്പീല്‍ നിലനില്‍ക്കെയാണ് ഭരണകക്ഷിയുടെ സ്വാധീനത്തില്‍ അനധികൃതമായി സ്‌പെഷല്‍ ഓഡര്‍ സമ്പാദിച്ച് തിരുവള്ളൂര്‍ ശാന്തിനികേതന്‍ സ്‌കൂളില്‍ ചേരുകയും പിറ്റേന്ന് തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുകയും ചെയ്തതെന്നാണ് ആക്ഷേപം. പ്രോഗ്രാം കമ്മിറ്റിയെ അനധികൃതമായി സ്വാധീനിച്ചാണ് ഈ കുട്ടിയെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഈ കാര്യങ്ങള്‍ കാണിച്ച് കൃത്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിരാമി തോടന്നൂര്‍ എഇഒ, വടകര ഡിഇഒ, കോഴിക്കോട് ഡിഡി എന്നിവര്‍ക്ക് പരാതി നല്‍കി. ഇതില്‍ അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കില്‍ കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്ന് അഭിരാമി വ്യക്തമാക്കി.
അതേ സമയം പരാതി കിട്ടിയിട്ടുണ്ടെന്നു തോടന്നൂര്‍ എഇഒ വി.എം.സുരേന്ദ്രന്‍ അറിയിച്ചു. തിരക്കായതിനാനാല്‍ വിഷയം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

സൗ​ദിയി​ലേ​ക്ക് വി​മാ​ന സര്‍വീസ്‌ ഉടനില്ലെന്ന് കമ്പനികള്‍

സൗദിയിലേക്കുള്ള വിമാന സര്‍വീസ് നിർത്തിവെച്ച് എയര്‍ ഇന്ത്യ

November 13, 2026
മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

November 13, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

മുന്‍മന്ത്രി വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യം: സിപിഎം

November 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സൗദിയിലേക്കുള്ള വിമാന സര്‍വീസ് നിർത്തിവെച്ച് എയര്‍ ഇന്ത്യ
  • മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം
  • മുന്‍മന്ത്രി വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യം: സിപിഎം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by