
പേരാമ്പ്ര: കൂത്താളിയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടന് കണ്ടി കവിതയാണ് (42) മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ ബാങ്ക്
അധികൃതര്‍ പൊലീസ് സഹിതം ജപ്തി നടപടികള്‍ക്കായി എത്തിയതിന് പിന്നാലെയാണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന വീടിന് പിറകിലായി പഴയ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖയില്‍ നിന്ന് വീട് നിര്‍മാണത്തിനായി വാങ്ങിയ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതര്‍ ജപ്തിയിലേക്ക് നീങ്ങിയത്. ആദ്യഘട്ടത്തില്‍ പണമടച്ചുപോന്ന കുടുംബത്തിന് പിന്നീട് തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അഞ്ചുവര്‍ഷംകൊണ്ട് പലിശയടക്കം വലിയൊരു തുകയായി. തുക
കുടുംബത്തിന് അടക്കാന്‍ സാധിക്കാതെവന്നതോടെയാണ് ബാങ്ക് നടപടികളിലേക്ക് നീങ്ങിയത്. ബാങ്കിനെ സമീപിച്ച് സാവകാശം തേടിയെങ്കിലും അത് ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഭര്‍ത്താവ് ബാബു വടകരയില്‍ പെയിന്റ് കടയിലെ ജീവനക്കാരനാണ്. വിദ്യാര്‍ഥിനികളായ രണ്ട് മക്കളാണ് ഇവര്‍ക്ക്. സംഭവം സംബന്ധിച്ച് കവിതയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
















