
വടകര: പുതിയ സ്റ്റാന്റില്‍ ബസ് മാനേജര്‍ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വേളം ചേരാപുരം സ്വദേശി പവിത്രനെയാണ് വടകര പോലീസ് അറസ്റ്റ്
ചെയ്തത്. ബസ് മാനേജറായ മയ്യന്നൂര്‍ അജിലേഷിനു നേരെയാണ് അക്രമം. പുതിയ സ്റ്റാന്റില്‍ കടക്കു സമീപം നില്‍ക്കുകയായിരുന്ന അഖിലേഷിന്റെ കണ്ണില്‍ പിന്നില്‍ നിന്നെത്തിയ പവിത്രന് മുളക്പൊടി തേച്ച അക്രമിക്കുകയായിരുന്നു. ബസ് സര്‍വീസ് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. വടകര പുതിയ സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കശപിശ പതിവാണ്. ഇതിനു പിന്നാലെയാണ് ഇത്തരമൊരു അക്രമവും.
















