
പയ്യോളി: അക്ഷരങ്ങളുടെ ലോകത്ത് വിസ്മയം പകര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പ്രത്യുഷ് ശ്രീനിവാസന്. പയ്യോളി തിക്കോടിയന് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും
കോമത്ത് ശ്രീനിവാസിന്റെ മകനുമായ പ്രത്യുഷ് ശ്രീനിവാസന് രചിച്ച നോവല്‍ ‘മഷി പുരണ്ട തട്ടം’ പ്രകാശനം ചെയ്തു. കീഴൂര്‍ എയുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് യു.കെ. കുമാരന് പ്രകാശനം നിര്‍വഹിച്ചു. പ്രധാന അധ്യാപകന് സുജിത് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.
വളരെ ചെറിയ പ്രായത്തില്‍ തന്നെ സാഹിത്യ ലോകത്തേക്ക് കടന്നുവന്ന പ്രത്യുഷിന്റെ ഈ രചന ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ടി. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതാണ്ടി അശോകന് പുസ്തകം പരിചയപ്പെടുത്തി.
പി.എം. അഷറഫ്, കെ.പി. രമേശന്, ആര്. രമേശന്, കാര്്യാട്ട് ഗോപാലന്, ചന്ദ്രന് കണ്ടോത്ത് എന്നിവര്‍ പ്രസംഗിച്ചു. കഥാകാരന് പ്രത്യുഷ് ശ്രീനിവാസന് മറുപടി പ്രസംഗം നടത്തി.
ജിതേഷ് പുനത്തില്‍ സ്വാഗതവും പ്രിജേഷ് നന്ദിയും പറഞ്ഞു.
















