
മണിയൂര്‍: അപൂര്‍വ ജനിതക രോഗമായ എസ്എംഎ ബാധിച്ച ഓമശ്ശേരിയിലെ മൂന്ന് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മണിയൂര്‍ അട്ടക്കുണ്ട് പാലം പ്ലാന്റേറ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സഹായനിധി സ്വരൂപിച്ചു. ഇവര്‍ ശേഖരിച്ച തുക വാര്‍ഡ് മെമ്പര്‍ സുരേഷ്
പുതിയോട്ടില്‍ വഴി ചികിത്സാ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ വല്ലത്ത് ബാലകൃഷ്ണന്, മനോജ് കാരാമ്പ്ര, രാജീവന് കണ്ണമ്പത്ത് എന്നിവര്‍ സംസാരിച്ചു.















