
കുറ്റ്യാടി: മനുഷ്യരില്‍ അന്തര്‍ലീനമായ സ്നേഹവും കരുണയും പരസ്പരം അന്യമാകുന്ന
ആധുനിക കാലത്ത് കാലോത്സവങ്ങള്‍ക്ക് പ്രസക്തിയേറുകയാണെന്ന് ഷാഫി പറമ്പില്‍
എംപി അഭിപ്രായപ്പെട്ടു. കുന്നുമ്മല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം പാലേരി വടക്കുമ്പാട്
ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലയും സാഹിത്യവും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും മനുഷ്യനിലെ മാനവികതയെ ഉത്തേജിപ്പിക്കുന്ന
ഉദാത്ത പ്രവര്‍ത്തനങ്ങളാണെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
ഫാത്തിമ തഹലിയ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ദേവരാജ് മുഖ്യാതിഥിയായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ചങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, ടി.കെ.
മോഹന്‍ദാസ് (കുറ്റ്യാടി പഞ്ചായത്ത് പ്രസി), ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ഹനീഫ, വൈസ്
പ്രസി വാഹിദ് പാറമ്മല്‍, കെ.ടി. ചന്ദ്രന്‍ (കുന്നുമ്മല്‍), എഇഒ കെ.എം. രത്ന വല്ലി, പഞ്ചായത്ത് വൈസ് പ്രസി. എസ്. സുനന്ദ്, സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞികണ്ണന്‍, ബിപിസി നിസാര്‍ ഇടത്തില്‍ ബിപിസി നസിര്‍ ആനേരി (പേരാമ്പ്ര ), സ്വാഗതസംഘം കണ്‍വീനര്‍ ആര്‍ ബി കവിത, നൗഷാദ്. പി കെ,
സ്‌കൂള്‍പ്രധാനാധ്യാപിക അനില്‍, ഹയര്‍ സെക്കന്ററി ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. ഷമീം, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് മിഥിലജ് മുതലായവരും വിവിധ ജനപ്രതിനിധികള്‍, അധ്യാപക സംഘടന പ്രതിനിധികള്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ണാഭമായ ഘോഷയാത്രയും അരങ്ങേറി.
-ഇ.ആനന്ദന്‍
















