
ചോമ്പാല: ദേശിയ പാതയില്‍ അഴിയൂര്‍-വടകര മേഖലയിലെ ഗതാഗതക്കുരുക്കും ജനങ്ങളുടെ തീരാ ദുരിതതവും പരിഹരിക്കാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയതായി
പൊതുമരാമത്തു മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് മൂലം നേരിടുന്ന പ്രശ്നങ്ങള്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയുമായി നടത്തിയ കുടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. അശാസ്ത്രിയ നിര്‍മാണം നടത്തിയ വഗാഡ് കമ്പനിയാണ് ജനങ്ങളുടെ ദുരിതത്തിന് മുഖ്യ കാരണക്കാര്‍. അവരെ മാറ്റി ഗള്‍ഫാര്‍ കമ്പനിയെ നിര്‍മാണ ചുമതല നല്‍കിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ത്വരിത ഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇതിനകം നിര്‍ദ്ദേശം നല്കി. താന്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ മോണിറ്റര്‍ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
















