
വടകര: വടകരയിലും പരിസരത്തും ഷിഗല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍
ഡോക്ടര്‍ ഇല്യാസ് പറഞ്ഞു. ബാക്റ്റീരിയ വഴി പകരുന്ന ഈ രോഗം പ്രധാനമായും വയറിളക്കത്തോടെയാണ് ആരംഭിക്കുന്നത്. മലത്തില്‍ രക്തത്തിന്റെ അംശം കാണുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. സ്പര്‍ശനം കൊണ്ട് അണുബാധ ഏല്ക്കാന് സാധ്യത ഉള്ളതിനാല്‍ കൈകള്‍ എപ്പോഴും സോപ് ഉപയോഗിച്ച് കഴുകുക, ഒആര്‍എസ് പാനീയം കഴിക്കുക തുടങ്ങിയ പ്രതിരിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ചോറോട് കെകെ & സികെ കുടുംബ സംഗമം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു അദ്ദേഹം
ചടങ്ങില്‍ മുസ്തഫ മുട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ അലിയാ സഫീറിന് ഡോക്ടര്‍ ഉപഹാരം നല്കി. സ്കൂള്‍ സ്പോര്‍ട്സ് മീറ്റുകളില്‍ സമ്മാനം നേടിയ കൂട്ടായ്മയിലെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങള് നല്കി. സ്നേഹതീരം റെസിഡന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അനീഷ് കലാര്‍പ്പണ, വൈസ് പ്രസിഡന്റ് ജ്യോതി സുധീഷ്, റഷീദ്,അസീസ് കച്ചേരിക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.കെ. നാസര്‍ സ്വാഗതവും റുബീന അബ്ദുള്ള നന്ദിയും പറഞ്ഞു.
















