
കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീപാര്‍വ്വതി പരമേശ്വരക്ഷേത്രത്തിന് സമീപം ഷാഫി പറമ്പില്‍ എംപി
യുടെ ഫണ്ട് മുഖേന സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റ സ്വിച്ച് ഓണ്‍ കര്‍മം ഷാഫി പറമ്പില്‍
എംപി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രന്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.ടി രവീന്ദ്രന്, ക്ഷേത്ര കമ്മിറ്റി ഭാരവാഹി കുനിയില്‍ അനന്തന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.പി.
അശോകന്, എ.പി.കുഞ്ഞബ്ദുള്ള, നിലീയോട്ട് നാണു, എം.എം.രാധാകൃഷ്ണന്, സി. നാരായണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന കുളങ്ങരത്ത്, ഒ വനജ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ നസീര്‍, എ.വി. നാസറുദ്ദിന്, വി.പി. മൂസ, ജമാല്‍ മൊകേരി, അപര്‍ണ മാണിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. അമ്പലക്കുളങ്ങര ക്ഷേത്രം കമ്മിറ്റി നേരത്തെ എംപിക്ക് നിവേദനം നല്‍കിയിരുന്നു.
നിവേദനം നല്കി
അമ്പലക്കുളങ്ങര ക്ഷേത്രം ഇല്ലത്ത് താഴെ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദനും കുന്നുമ്മല്‍ സിഎച്ച്സി
യിലെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ഡ് മെമ്പര്‍ എം.ടി. രവീന്ദ്രനും ഷാഫി പറമ്പില്‍ എംപിക്ക് നിവേദനം നല്കി.
















