
കൊയിലാണ്ടി: യുവജനങ്ങളിലും വിദ്യാര്‍ഥികളിലും സംരംഭകത്വ സംസ്കാരം വളര്‍ത്തുന്നതിനും നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി ഷാഫി പറമ്പില്‍
എംപിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇ-പ്ലസ് പദ്ധതിയുടെ ഭാഗമായ ‘സ്റ്റാര്‍ട്ടപ്പ് വണ്ടി’ യാത്രയായി. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാവിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
വടകരയില്‍ നിന്ന് ആരംഭിച്ച് സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ട് അപ് ഇ പ്ലസ് എട്ട് മാസം ദൈര്‍ഘ്യമുള്ള അഞ്ച് ഘട്ടങ്ങളിലായുള്ള സംരംഭകത്വ വികസന
പദ്ധതിയാണ്.
ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകള്‍, കോളജുകള്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് വണ്ടിയെത്തും. വിദ്യാര്‍ഥികളില്‍ നിന്നും യുവജനങ്ങളില്‍ നിന്നും സംരംഭക ആശയങ്ങള്‍ ശേഖരിക്കുക, വിജയകരമായ സംരംഭകരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുക, ബിസിനസ് സാധ്യതകളെയും പുതിയ സംരംഭങ്ങളുടെ ആരംഭത്തെയും കുറിച്ച് വിദഗ്ധ സെഷനുകള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കായി സംരംഭകത്വ ക്വിസ് നടത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍.
യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും നൂതന ആശയങ്ങള്‍ കണ്ടെത്തി അവയെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റുന്നതിനാവശ്യമായ പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. കെ.പ്രവീണ്‍ കുമാര്‍, കെ.കെ.രമ, ഫാത്തിമ തഹ്ലിയ, കെ.എം.അഭിജിത്ത്, കൊയിലാണ്ടി നഗരസഭാ ചെയര്മാന് യു.കെ. ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
-സുധീര്‍ കൊരയങ്ങാട്
















