
വടകര: കഴിഞ്ഞദിവസം വടകരയില്‍ സമാപിച്ച കോഴിക്കോട് ജില്ല ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രതിഭകളെയും
പരിശീലിപ്പിച്ച അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ട് വടകര മുതല്‍ മേമുണ്ട വരെ വിജയ ഘോഷയാത്ര നടന്നു. സ്കൂള്‍ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ നടന്ന വിജയദിന ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി പേര് അണിനിരന്നു.
ജില്ലാ ശാസ്ത്രോത്സവത്തില്‍ ശ്രദ്ധേയവിജയമാണ് തുടര്‍ച്ചയായി ഈ വര്‍ഷവും മേമുണ്ട സ്കൂള്‍ നേടിയത്. 414 പോയിന്റുമായി ഓവറോളും ട്രിപ്പിള്‍ കിരീടവുമാണ് മേമുണ്ട കരസ്ഥമാക്കിയത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സാമൂഹിക ശാസ്ത്രമേളയിലും ഹൈസ്കൂള്‍ വിഭാഗം ഗണിതശാസ്ത്രമേളയിലും ഓവറോള്‍ നേടി ജില്ലയിലെ മികച്ച ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിദ്യാലയമായി മേമുണ്ട മാറി. ഓവറോള്‍ വിജയം നേടിയെടുത്ത വിദ്യാര്‍ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെന്റും പിടിഎയും ചേര്‍ന്ന് അഭിനന്ദിച്ചു. മേമുണ്ട
ഹയര്‍സെക്കണ്ടറി സ്കൂള്‍ വിക്ടറി ദിനമായാണ് ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി നടന്ന വിജയഘോഷയാത്രക്ക് സ്കൂള്‍ മാനേജര്‍ എം നാരായണന്, മാനേജ് കമ്മിറ്റി പ്രസിഡന്റ് പി കെ കൃഷ്ണദാസ്, ട്രഷറര്‍ ഒ പി ബാബു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ചെറിയത്ത് വിനോദ്, പി ശശികുമാര്‍, പി എം ലീന, വി ബാലകൃഷ്ണന്, മുണ്ടോളി രവീന്ദ്രന്, ആര് പി രാജീവന്, പിടിഎ പ്രസിഡന്റ് പി അരുണ്‍രാജ്, പിടിഎ മെമ്പര്‍മാരായ സി വി കുഞ്ഞമ്മദ്, ജയശ്രീ ദിലീപ്, ശ്രീധരന്, പ്രദീപ്കുമാര്‍, രഞ്ജിത്ത് കാര്യാട്ട്, രവീന്ദ്രന് കാര്യാട്ട്, മേമുണ്ട സ്കൂള്‍ ഹെഡ്മാസ്റ്റര് പികെ ജിതേഷ്, പ്രിന്‍സിപ്പള്‍ ബീന ബി, അധ്യാപകരായ കെ പി ശ്രീജിത്ത്, കെ സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
















