
ആയഞ്ചേരി: വനിതകളുടെ ആരോഗ്യസംരക്ഷണവും ശാരീരിക-മാനസിക ഉന്മേഷവും ലക്ഷ്യമിട്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി
സംഘടിപ്പിക്കുന്ന യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ നിര്‍വഹിച്ചു.
ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ യോഗയ്ക്കുള്ള പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തിരക്കേറിയ ജീവിതസാഹചര്യങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യവും മാനസിക സന്തുലിതാവസ്ഥയും സംരക്ഷിക്കാന്‍ യോഗ പരിശീലനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വനിതകളുടെ ആരോഗ്യപരിപാലനത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള
ഇത്തരം പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ആസ്യ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, കെ.അപര്‍ണ, ടി പി ദാമോദരന്‍, അക്കരോല്‍ അബ്ദുള്ള, ദിനേഷന് ചന്തംകണ്ടി, കാട്ടില്‍ ജമീല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നൊച്ചാട്ട് കുഞ്ഞബ്ദുളള, ജയരാജന്, ദേവാനന്ദന്, ടി.വി ഭരതന്, കായക്കണ്ടി ഹമീദ്, സി.എച്ച് മൊയ്തു, ഡോ : രഞ്ജിത് ബാബു, പരിശീലക പി.കെ.അനു തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ സന്തോഷ് കുനിമ്മല്‍ നന്ദിയും പറഞ്ഞു.
















