
നാദാപുരം: ചിറ്റാരിമലയിലെ കരിങ്കല്‍ ഖനനത്തിനെതിരെ ഉയരുന്ന ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ്-ഖനന മാഫിയ കൂട്ടുകെട്ടിനെതിരെ
രോഷവുമായി സിപിഎം വളയം പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വളയം പെട്രോള്‍ പമ്പ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു. സമരത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധമിരമ്പി. പൊലീസ് സ്റ്റേഷന് സമീപം ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാര്‍ച്ച്
പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. ടി പ്രദീപ്കുമാര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗം കൂടത്താങ്കണ്ടി സുരേഷ്,
വി.പി. കുഞ്ഞികൃഷ്ണന്, കെ.പി.പ്രദീഷ്, കെ എന്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി. വാസു സ്വാഗതം പറഞ്ഞു.
















