മുടപ്പിലാവില്‍: കാര്‍ഷിക മേഖലയിലെ മുന്നേറ്റം ലക്ഷ്യം വെച്ച് കര്‍ഷകസംഘം മുടപ്പിലാവില്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ക്ലാസ് സംഘടിപ്പിച്ചു.
അനുബന്ധമായി ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. മേഖല പ്രസിഡന്റ് കെ.ഹരിദാസന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ പി.എം.വത്സലന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അഡ്വ. വി.സുരേഷ് ബാബു സ്വാഗതവും പി.പി.മനോജന് നന്ദിയും പറഞ്ഞു.















