തിരുവള്ളൂര്‍: വെള്ളൂക്കര ഗവ. എല്‍പി സ്കൂളില്‍ കേരള സര്‍ക്കാരിന്റെ സുപഥം പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പോലീസ്
സബ് ഇന്‍സ്പെക്ടര്‍ ടി.റഖീബ് ക്ലാസെടുത്തു. ലഹരി ഉപയോഗം കൊണ്ടുള്ള ദൂഷ്യങ്ങളെക്കുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രധാനാധ്യാപിക റീന സ്വാഗതവും പിടിഎ പ്രസിഡന്റ് ദാമോദരന്‍ നന്ദിയും പറഞ്ഞു.















