വടകര: വടകരയില്‍ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സാമൂഹിക ശാസ്ത്രം എച്ച്എസ് വിഭാഗം പ്രസംഗ മത്സരത്തില്‍ കെ.പി.ഫരീഹ റസ്മി (ചക്കാലക്കല്‍
എച്ച്എസ്എസ് മടവൂര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിസ്ന ജെബിന് (എംജെഎച്ച്എസ്എസ് എളേറ്റില്‍) രണ്ടാം സ്ഥാനം നേടി. അലൈദ.ജി.എസ് (നാഷണല്‍ സ്കൂള്‍ വട്ടോളി), ആദിത്യ മഹേശ്വരി (ജിഎച്ച്എസ്എസ് ചെറുവാടി), മിത്ര കിനാട്ടില് (ജിഎച്ച്എസ്എസ് നടുവണ്ണൂര്‍) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.















