വടകര: കോഴിക്കോട് ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം സാമൂഹികശാസ്ത്ര പ്രസംഗ മത്സരത്തില്‍ ഭഗത് തെക്കേടത്തിന്
ഒന്നാം സ്ഥാനം. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാര്‍ഥിയാണ് ഭഗത് തെക്കേടത്ത്. ഷഹദ ഷാനവാസ് (കാലിക്കറ്റ് എച്ച്എസ്എസ് ഫോര്‍ ഹാന്‍ഡികാപ്പ്ഡ് കൊളത്തറ) രണ്ടാം സ്ഥാനവും കാര്‍ത്തിക പത്മകുമാര്‍ (പന്തലായനി ജിഎച്ച്എസ്എസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുദ്ധത്തിന്റെ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും എന്നതായിരുന്നു ഹയര്‍ സെക്കന്ററി വിഭാഗം പ്രസംഗ വിഷയം.















