അരൂര്‍: കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡില്‍ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ ചേരാപുരം ഹരിതവയല്‍ റോഡ് ജംഗ്ഷന് മുതല്‍ തീക്കുനി വരെ ഒമ്പതാം തിയതി തിങ്കള്‍
രാവിലെ മുതല്‍ പതിനൊന്നാം തിയ്യതി ബുധന്‍ രാത്രി വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കുളങ്ങരത്ത് നിന്നു തീക്കുനിക്ക് പോവേണ്ട വാഹനങ്ങള്‍ അമ്പലക്കുളങ്ങര വട്ടക്കണ്ടിപ്പാറ റോഡ് വഴിയും തിരിച്ചും പോകേണ്ടതാണ്.















