ഓര്‍ക്കാട്ടേരി: ആര്‍എംപിഐ ഓര്‍ക്കാട്ടേരി ടൗണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കുളങ്ങര കുഞ്ഞിക്കണ്ണന്- ഇ.ടി.കെ.ഷാജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന
സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്തു. ചാരിറ്റിയുടെ രക്ഷാധികാരിയായിരുന്ന കുളങ്ങര കുഞ്ഞിക്കണ്ണന്റെയും ചാരിറ്റി അംഗമായിരുന്ന ഇ.ടി.കെ.ഷാജിയുടെയും സ്മരണയ്ക്കായി നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും ആര്‍എംപിഐ ഏരിയ സെക്രട്ടറിയുമായ ടി.കെ.സിബി നിര്‍വഹിച്ചു. ചടങ്ങില്‍ എ.കെ.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ടി.എം.സുരേഷ് ബാബു, ടി.പി.മിനിക, കെ.വിനോദ്, എന്‍.മനോഹരന്, നിധീഷ് സബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.















