
വടകര: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്ന ജല്‍ജീവന്‍ മിഷന് പ്രവൃത്തിയിലെ അഴിമതി അന്വേഷിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ്
കോണ്‍ഗ്രസ് വടകര ഡിവിഷന് സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതി സൗജന്യമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കണക്ഷന് പെരുപ്പിച്ച് കാട്ടി കേന്ദ്ര വിഹിതം കൈപ്പറ്റിയോ എന്ന് അന്വഷിക്കണം. കണക്ഷന് എടുത്ത ഉപഭോക്താക്കള്‍ക്ക് ബില്‍ വന്ന് തുടങ്ങിയതോടെയാണ് കമ്പളിക്കപ്പെട്ടതായി മനസിലാകുന്നത്.
ഇടത് സര്‍ക്കാര്‍ പിടിച്ചുവെച്ച പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം
ചെയ്തു. പി കെ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പൈസ് പ്രസിഡന്റ് എംടി സേതുമാധവന്, ട്രഷറര്‍ വിവി ഗോവിന്ദന്, ടി. കെ നാരായണന്, ടി പി ജഗദീശന്, കെ പി വിജയന് എ ദാസന്, വേണുഗോപാലന്‍, ഇകെ രാജന് എന്നിവര്‍ പ്രസംഗിച്ചു
പുതിയ ഭാരവാഹികള്‍ പി കെ രാധാകൃഷ്ണന് ( പ്രസിഡന്റ്) ഇകെ രാജന് (വൈസ് പ്രസിഡന്റ്) വി കെ സുരേഷ് ( സെക്രട്ടറി) കെ ഗംഗാധരന് (ജോ സെക്രട്ടറി) എന്‍ കെ കുഞ്ഞിരാമന് ( ട്രഷറര്‍).
















