ന്യൂഡൽഹി: സംസ്ഥാന സർക്കാർ ലഹരി മാഫിയക്കെതിരെ നടപ്പാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓപ്പറേഷൻ തൂഫാന്റെ
പ്രവർത്തനങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞതായും പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഓപ്പറേഷൻ തൂഫാനുമായി സംയോജിപ്പിച്ച് നടപ്പാക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിനായി വിവിധ പദ്ധതികളുടെ നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
പൊലീസ് സേനയിൽ വനിതാ പൊലീസുകാരുടെ പങ്കാളിത്തം 30 ശതമാനമായി ഉയർത്താനുള്ള സംസ്ഥാനത്തിന്റെ നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചു. ലഹരിമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി കേരളത്തിന് കൂടുതൽ സഹായം ലഭ്യമാക്കുമെന്നും ഉറപ്പുനൽകിയതായി ചെന്നിത്തല വ്യക്തമാക്കി.
















