
വടകര: ചെമ്മരത്തൂരില്‍ വടകര എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാറ്റ്ചാരായവുമായി ഒരാള്‍ പിടിയില്‍. ചെമ്മരത്തൂര്‍ ചോറോട്ടു മീത്തല്‍ മഹേഷിനെയാണ് (40) എക്‌സൈസ്
റെയ്ഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തത്. ചെമ്മരത്തൂരില്‍ നിന്ന് ആര്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡിലാണ് രണ്ടര ലിറ്റര്‍ ചാരായവുമായി ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. പ്രതിക്ക് ചാരായം നല്‍കിയതായി കുറ്റസമ്മതമൊഴിയില്‍ പറഞ്ഞത് പ്രകാരം പാറക്കാട്ട് പറമ്പത്ത് സന്തോഷിനെയും കേസില്‍ പ്രതി ചേര്‍ത്തു. സന്തോഷിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. വാറ്റുചാരായം നിര്‍മിച്ച് ആവശ്യക്കാര്‍ക്കായി വിതരണം ചെയ്യുകയാണ്
പ്രതികള്‍ ചെയ്യുന്നത്.
തുടര്‍ന്ന് കേസ് രേഖകളും പ്രതിയെയും തൊണ്ടികളും വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതി മഹേഷിനെ കോടതി 19 വരെ റിമാന്റ് ചെയ്്തു. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.കെ.ജയപ്രസാദ്, സിഇഒമാരായ സന്ദീപ്, മുഹമ്മദ് അജ്മല്‍, അഖില്‍, രഗില്‍രാജ്, സച്ചിന്‍, തുഷാര, ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ ഉണ്ടായിരുന്നു. വാറ്റുചാരായം നിര്‍മിച്ച് ആവശ്യക്കാര്‍ക്കായി കൂട്ടുത്തരവാദിത്തത്തില്‍ പ്രതികള്‍ വിതരണം ചെയ്യുന്നതിനിടയിലാണ് പിടികൂടുന്നത്.
















