വടകര: മടപ്പള്ളി ഗവ. കോളജ് സുവോളജി അലുംനി അസോസിയേഷനും കോളജിലെ സുവോളജി പി.ജി. & റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന
‘വിജയാദരം’ പരിപാടി ആറാം തിയ്യതി വെള്ളിയാഴ്ച കോളജ് സെമിനാര്‍ ഹാളില്‍ നടക്കും. അക്കാദമിക മികവിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന പരിപാടി ആറാം തിയ്യതി രാവിലെ 10ന് കെ.കെ. രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎസ്സി, എംഎസ്സി (സുവോളജി) അന്തിമ പരീക്ഷകളില്‍ മടപ്പള്ളി ഗവ.കോളജില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയും കോളജിലെ സുവോളജി റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് പിഎച്ച്ഡി നേടിയ ഗവേഷകരെയും ആദരിക്കുകയാണ് ചെയ്യുന്നത്. പ്രശസ്ത പക്ഷി ഗവേഷകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ഡോ. അബ്ദുല്ല പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും.
















